കരുണാനിധിയുടെ ആരോഗ്യനില: ആറ് ഡി.എം.കെ പ്രവർത്തകർ മരിച്ചു
text_fieldsചെന്നൈ: കരുണാനിധിയുടെ ആരോഗ്യനില അതിഗുരുതരമാണെന്നറിഞ്ഞ് ആറ് ഡി.എം.കെ പ്രവർത്തകർ മരിച്ചതായി റിപ്പോർട്ട്. ഡി.എം.കെയുെട സജീവ പ്രവർത്തകനായ തിരുവള്ളൂർ പൊതട്ടൂർപേട്ട വാണിവിലാസപുരം കങ്കൻ (60) സ്വയം ജീവനൊടുക്കി. ടി.വി കണ്ടുകൊണ്ടിരിക്കെ വീടിന് പുറത്തുപോയ ഇയാൾ സമീപത്തെ മരത്തിൽ തൂങ്ങിമരിക്കുകയായിരുന്നു.
തിരുെനൽവേലി ശങ്കരൻകോവിൽ മേൽനീലിനല്ലൂർ മുത്തുകൃഷ്ണപുരം സെന്തൂരപാണ്ഡ്യൻ (55), തിരുപ്പൂർ മടത്തുക്കുളം നരസിംഗപുരം ശബരിഗിരിനാഥൻ (55), നീലഗിരി ഉൗട്ടി കാത്താടിമട്ടം പരമുലൈ രാജേന്ദ്രൻ (54), പുതുക്കോട്ട ഗന്ധർവക്കോട്ട കാരൻപട്ടി ഗണേശൻ (82), പെരമ്പലൂർ ലാഡപുരം റിട്ട. അധ്യാപകൻ നല്ലുച്ചാമി (60) എന്നിവർ ഹൃദയാഘാതം മൂലമാണ് മരിച്ചത്. ഇവരെല്ലാം പാർട്ടിയുടെ പ്രാദേശിക ഭാരവാഹികളാണെന്ന് ഡി.എം.കെ കേന്ദ്രങ്ങൾ അറിയിച്ചു.
ശരദ് പവാർ കരുണാനിധിയെ സന്ദർശിച്ചു
ചെന്നൈ: കാവേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കരുണാനിധിയെ എൻ.സി.പി പ്രസിഡൻറും മുൻ കേന്ദ്രമന്ത്രിയുമായ ശരദ് പവാർ സന്ദർശിച്ചു. ഇദ്ദേഹത്തോടൊപ്പം മുൻ കേന്ദ്രമന്ത്രി പ്രഫുൽ പേട്ടലുമുണ്ടായിരുന്നു. അതിനിടെ, ശ്രീലങ്കൻ പ്രസിഡൻറ് മൈത്രിപാൽ സിരിസേനയുടെ കത്തുമായി ശ്രീലങ്കൻ മന്ത്രിമാരുടെ സംഘവും ആശുപത്രി സന്ദർശിച്ചു. ആറുമുഖ തൊണ്ടമാൻ, എം. രാമേശ്വരൻ, ശെന്തിൽ തൊണ്ടമാൻ തുടങ്ങിയവരാണ് ശ്രീലങ്കൻ പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്. സിരിസേനയുടെ കത്ത് ഇവർ ഡി.എം.കെ വർക്കിങ് പ്രസിഡൻറ് എം.കെ. സ്റ്റാലിന് ൈകമാറി. ആശുപത്രിയിലേക്ക് വിവിധ രാഷ്ട്രീയകക്ഷി-മത നേതാക്കളും ചലച്ചിത്ര പ്രവർത്തകരും ഉൾപ്പെടെ നിരവധി പ്രമുഖർ ആശുപത്രിയിലെത്തുന്നുണ്ട്. തിങ്കളാഴ്ച ൈവകീട്ട് പ്രവർത്തകരുടെ ഒഴുക്ക് ശക്തിെപ്പട്ടതോടെ കൂടുതൽ പൊലീസ് ആശുപത്രി പരിസരത്ത് എത്തിയിട്ടുണ്ട്.
കരുണാനിധി മെഡിക്കൽ അതിശയമെന്ന് വൈകോ
ചെന്നൈ: കലൈജ്ഞർ കരുണാനിധി മെഡിക്കൽ അതിശയമെന്ന് എം.ഡി.എം.കെ ജനറൽ സെക്രട്ടറി ൈവകോ.
തിങ്കളാഴ്ച രാവിലെ കരുണാനിധിയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചതിനുശേഷം ആശുപത്രി പരിസരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഇപ്പോൾ യമനോടാണ് (കാലൻ) കലൈജ്ഞറുടെ പോരാട്ടം. യമനെയും തോൽപിച്ച് കരുണാനിധി തിരിച്ചുവരുമെന്ന് വൈകോ പ്രത്യാശ പ്രകടിപ്പിച്ചു. കലൈജ്ഞർ ആശുപത്രിയിലും അതിശയങ്ങൾ സൃഷ്ടിക്കയാണെന്ന് തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ എസ്. തിരുനാവുക്കരസർ അഭിപ്രായപ്പെട്ടു.
ചന്ദ്രഗ്രഹണംപോലും തോറ്റ നിലയിൽ കലൈജ്ഞർ അത്ഭുത പ്രതിഭാസമായി തിരിച്ചുവരുമെന്ന് ഡി.എം.കെ നേതാവ് ഡിണ്ടുഗൽ ലിയോണി പ്രസ്താവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.